പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ സംഘടിപ്പിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം 'വിജ്ഞാനോത്സവം" ഇന്ന് ഉച്ചക്ക് 12.30ന് കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി ഐ.പി.എസ് നിർവഹിക്കും. കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോ. അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിക്കും. ജഹാംഗീർ, ഡോ. എം.എച്ച്.സലിം, ഡോ. ബി.സുരേഷ്, റസീന, സിയാദ്, ഡോ. കുമാരി വി.കെ.ഷൈനി, അസീന എന്നിവർ സംസാരിക്കും. ഡോ. റസീന സ്വാഗതവും ബബിത നന്ദിയും പറയും.