1

നാഗർകോവിൽ: കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ നാഗർകോവിൽ എറണാകുളം അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. 50 ലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പരിശോധനയ്‌ക്കെത്തിയ കുട്ടികളിൽ ഹൃദയശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ ആവശ്യമായ കുട്ടികൾക്ക് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യമായി നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജെനിസിസ് ഫൗണ്ടേഷന്റെയും എച്ച്.ഡി.എഫ്‌.സി എർഗോയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ.പി.കെ. ബ്രിജേഷ്, ഡോ.ബാലാജി ശ്രീമുരുകൻ, ഡോ.ബാലഗണേശ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.