ചേരപ്പള്ളി: ഇറവൂർ കിഴക്കേക്കര കൈരളി പുരുഷ സ്വയംസഹായ സംഘത്തിന്റെ 12-ാം വാർഷികം ആഘോഷിച്ചു. പൊട്ടൻചിറ വാർഡ് മെമ്പർ ഐത്തി അശോകൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.ഐ.സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിക്രമൻ നായർ, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ചന്ദ്രകുമാർ (പ്രസിഡന്റ്), ആർ.ഐ.സുരേഷ് കുമാർ (സെക്രട്ടറി), വിക്രമൻ നായർ (വൈസ് പ്രസിഡന്റ്), ഉദയകുമാർ (ജോയിന്റ് സെക്രട്ടറി), കെ.രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.