ബാലരാമപുരം: കാട്ടുനട റസിഡന്റ്സ് അസോസിയേഷന്റെയും ദിയ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് കെ.എൻ.ആർ.എ പ്രസിഡന്റ് ഗിരീശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ശ്രീരാഗ്,​ കൺവീനർ മംഗലത്തുകോണം ആർ.സുരേഷ് കുമാർ,​ ജോയിന്റ് സെക്രട്ടറി ടി.കെ.റജിമോൻ,​ കമ്മിറ്റി മെമ്പർമാരായ അജിതകുമാരി,​ ഷാജി,​ വിഷ്ണു,​ ബാബു തുടങ്ങിയവർ പങ്കെടുത്തു. ദിയ ആശുപത്രിയിലെ ഡോക്ടർമാരായ മഞ്ജു,​ ബ്രിജിത,​ സുധി തുടങ്ങിയവർ നേതൃത്വം നൽകി. നൂറോളം പേർ പങ്കാളിയായി.