തിരുവനന്തപുരം: കരമന നെടുങ്കാട് ചിറക്കുഴി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 4 മുതൽ 6 വരെ ക്ഷേത്ര തന്ത്രി ചേർത്തല പി.ജി.മോഹനൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
4ന് രാവിലെ 6ന് മഹാഗണപതിഹോമം, 6.45ന് ദീപാരാധന, 10ന് കുങ്കുമാഭിഷേകം, 10.15ന് ശിവന് ഭസ്മാഭിഷേകം, 10.30ന് കളഭാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6.45 ദീപാരാധന, രാത്രി ഭക്തിഗാനമേള. 5ന് രാവിലെ 10ന് കുങ്കുമാഭിഷേകം, 10.15ന് ശിവന് ഭസ്മാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, രാത്രി 7.30 മുതൽ കരോക്കെ ഭക്തിഗാനമേള. 6ന് രാവിലെ 5.30ന് അഭിഷേകം, 6ന് മഹാഗണപതിഹോമം, 9.10ന് കളഭാഭിഷേകം, 10.50ന് പൊങ്കാല, 11ന് താലപ്പൊലി, ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കൽ, വൈകിട്ട് ദീപാരാധന, 7.30 മുതൽ ഭജന.