ആര്യനാട്: കാനക്കുഴി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിലെ ഇടവക തിരുനാളും ജീവിത നവീകരണ ധ്യാനവും 3 മുതൽ 7വരെ നടക്കുമെന്ന് ഇടവക വികാരി ഫാ.ജോസഫ് മേക്കുംകരയും ഇടവക സെക്രട്ടറി കുരുവിയോട് സുരേഷും അറിയിച്ചു.

വൈകിട്ട് 5ന് കുടുംബ കാഴ്ച സമർപ്പണം,ധ്യാനം. ഇടവക വികാരി ഫാ.ജോസഫ് മേക്കുംകര കൊടിയേറ്റ് നടത്തും. എല്ലാ ദിവസവും ജപമാല.സന്ധ്യാപ്രാർത്ഥന,നൊവേന,വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും. 5ന് വൈകിട്ട് 5.30ന് ഗാന ശുശ്രൂഷ.ദിവ്യകാരുണ്യ ആരാധന.6ന് ദിവ്യകാരുണ്യ ആരാധന.7ന് വൈകിട്ട് 4.30ന് റാസ.നേർച്ച.കൊടിയിറക്ക്.തിരുനാൾ ദിവസങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനകൾക്ക് ഫാ.ജോസഫ് മേക്കുംകര,പാറശാല രൂപതാ അദ്ധ്യക്ഷൻ മാർ യൗസേബിയസ്,ഫാ.വിമൽ വിൻസന്റ്,ഫാ.ജോൺപോൾ,ഫാ.ജോഷ്വോ,ഫാ.സാമുവൽ എന്നിവർ നേതൃത്വം നൽകും.