തിരുവനന്തപുരം: കമലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആർ.എസ്.പി കമലേശ്വരം ലോക്കൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ദിനേശ്, കെ.മനോഹരൻ,കെ.ജയകുമാർ,അശോകൻ,പൂവങ്ങൽ ഗണേഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.