തിരുവനന്തപുരം: പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും മെഡിക്കൽ കോളേജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും എന്റെ കൗമുദിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11നും 12നും നടക്കും.
അഭിജിത് ഫൗണ്ടേഷൻ ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾ പ്രിൻസിപ്പൽമാർ,പി.ടി.എ ഭാരവാഹികൾ,കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ സേതുനാഥ്, അസി.സർക്കുലേഷൻ മാനേജർ പ്രസന്നകുമാർ.എസ്, എക്‌സിക്യുട്ടീവ് വൈശാഖ് എന്നിവർ പങ്കെടുക്കും.