fencing
എഐ സ്മാർട്ട് ഫെൻസിംഗ്

കൽപ്പറ്റ: രൂക്ഷമായ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് നൂതന പദ്ധതികളുമായി വനംവകുപ്പ്. മേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ കടന്നുവരവിനെ പ്രതിരോധിക്കാൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയാൽ (എ.ഐ) നിർമ്മിച്ച രാജ്യത്തെ പ്രഥമ സ്മാർട്ട് ഫെൻസിംഗ് വയനാട്ടിൽ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ വനംവകുപ്പ് തുടങ്ങി. വയനാട് ചെതലയം റേഞ്ചിൽ ഇരുളം വനം ഡിവിഷന് കീഴിലുള്ള ചേലക്കൊല്ലി വനാതിർത്തിയിലാണ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. വനാതിർത്തിയിലൂടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനും, അപകടങ്ങൾ മുൻകൂട്ടി അറിയുന്നതിനും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനും ഈ ഫെൻസിംഗ് ഉപകാരപ്പെടുന്നു.

വന്യമൃഗങ്ങൾ ഫെൻസിംഗിന്റെ 100മീറ്റർ അകലെ എത്തിയാൽ എ.ഐ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. വന്യമൃഗ സാന്നിദ്ധ്യം തൊട്ടടുത്ത വനംവകുപ്പ് ഓഫീസ്, ആർ.ആർ. ടി. യൂണിറ്റ്, തിരുവനന്തപുരത്തെ വനം വകുപ്പ് ഓഫീസ് വരെ ഈ സന്ദേശം എത്തുന്നതിനൊപ്പം, ക്യാമറയിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങളുമെത്തും. 12 അടി ഉയരത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് ഫെൻസിംഗുകൾ ക്രെയിനിലും കപ്പലുകളിലും ചരക്കു മാറ്റത്തിനുപയോഗിക്കുന്ന ശക്തിയുള്ള ബെൽറ്റും സ്പ്രിംഗും തൂണുകളുമാണ് ഉപയോഗിക്കുന്നത്. ഫെൻസിംഗിൽ സോളാർ വൈദ്യുതി കടത്തിവിടുന്നതിനാൽ മൃഗങ്ങൾക്ക് സ്പർശിക്കാനാകില്ല. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്‌നോളജി എലിഫന്റ് എന്ന സ്ഥാപനമാണ് എ.ഐ. സ്മാർട്ട് ഫെൻസിംഗിന്റെ നിർമ്മാതാക്കൾ.

ഇന്ത്യൻ റയിൽവേയുടെ കൺസൾട്ടന്റായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കൽ മോഹനനാണ് കമ്പനിയുടെ സി.ഇ.ഒ, ഏറെ പഠന ഗവേഷങ്ങൾക്ക് ശേഷമാണീ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഒരു വർഷത്തോളം മൃഗങ്ങളുടെ സ്വഭാവ രീതികളും ആരോഗ്യവും എല്ലാം സൂക്ഷ്മമായി ഗവേഷണം നടത്തിയ ശേഷമാണ് ഈ സ്മാർട്ട് ഫെൻസിംഗ് രൂപകൽപ്പന ചെയ്തതെന്ന് മോഹൻ മേനോൻ പറഞ്ഞു. വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുവരവ് ഏറെ രാഷ്ട്രീയ, സാമ്പത്തിക, ജീവനാശ, കൃഷി നാശ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ വനംവകുപ്പും ജനങ്ങളും നോക്കിക്കാണുന്നത്.

കാ​ട്ടാ​ന​ ​ആ​ക്ര​മ​ണം: ആ​റ് ​മാ​സ​ത്തി​നി​ടെ​ ​

പൊ​ലി​ഞ്ഞ​ത് ​ഏ​ഴ് ​ജീ​വ​നു​കൾ

ഗൂ​ഡ​ല്ലൂ​ർ​:​ ​കാ​ട്ടാ​ന​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കേ​ര​ള​-​ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​യാ​യ​ ​ഗൂ​ഡ​ല്ലൂ​ർ​ ​മേ​ഖ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ആ​റ് ​മാ​സ​ത്തി​നി​ടെ​ ​പൊ​ലി​ഞ്ഞ​ത് ​ഏ​ഴ് ​ജീ​വ​നു​ക​ൾ.​ ​മ​ല​യാ​ളി​ക​ൾ​ ​കു​ടി​യേ​റി​ ​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ ​പ്ര​ദേ​ശ​ത്താ​ണ് ​കാ​ട്ടാ​ന​ ​ഉ​ൾ​പ്പെ​ടെ​ ​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.​ ​പ​ട്ടാ​പ്പ​ക​ൽ​ ​പോ​ലും​ ​കാ​ട്ടാ​ന​ക​ൾ​ ​വീ​ട്ട് ​മു​റ്റ​ത്ത് ​മേ​യു​ന്ന​ ​കാ​ഴ്ച​യാ​ണ് .​നി​ല​ഗി​രി​ ​ജി​ല്ല​യി​ൽ​ ​കാ​ട്ടാ​ന​ ​ശ​ല്യം​ ​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.​ ​നീ​ല​ഗി​രി​ ​ജി​ല്ല​യി​ൽ​ ​പ​തി​ന​ഞ്ചി​ലേ​റെ​ ​പേ​ർ​ ​വ​ന്യ​മൃ​ഗ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​മൂ​ന്ന് ​ദി​വ​സം​ ​മു​മ്പ് ​ബെ​ണ്ണ​യി​ൽ​ ​മാ​ര​ൻ​ ​എ​ന്ന​യാ​ളെ​ ​കാ​ട്ടാ​ന​ ​ആ​ക്ര​മി​ച്ചു.​ ​ഇ​യാ​ൾ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​ഊ​ട്ടി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​പു​ള​ളി​പ്പു​ലി​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പി​ഞ്ചു​കു​ഞ്ഞ് ​മ​രി​ച്ച​ത് ​ഈ​യി​ടെ​യാ​ണ്.​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ഷ്ട​പ​രി​ഹാ​ര​ ​തു​ക​ ​പ​ത്ത് ​ല​ക്ഷ​മാ​യി​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ​ ​ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.​ ​ഗൂ​ഡ​ല്ലൂ​ർ,​ ​പ​ന്ത​ല്ലൂ​ർ​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​മു​മ്പൊ​ന്നും​ ​ഇ​ല്ലാ​ത്ത​ ​ത​ര​ത്തി​ൽ​ ​വ​ന്യ​മൃ​ഗ​ശ​ല്യം​ ​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.