minister

കൽപ്പറ്റ: കുറിച്യരുടെ ആചാര ചട്ടക്കൂടിൽ നിന്ന് പുറത്തിറങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയവരിൽ ഒരാളായിരുന്നു ഒ. ആർ.കേളു. പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന് കേളു തെളിയിച്ചു. കഴിഞ്ഞ തവണ വയനാട്ടിലെ മറ്റ് രണ്ടു മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിപ്പിച്ചപ്പോൾ കേളു മാത്രമാണ് ഇടത് മാനം കാത്തത്. രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധം അതാണ് ഒ.ആർ. കേളുവിന്റെ മുഖമുദ്ര. മന്ത്രി കെ. രാധാകൃഷ്ണനെപ്പോലെ കൃഷി ജീവിതത്തിന്റെ ഭാഗമാണ് കേളുവിനും. നിയമസഭയുടെ പട്ടിക ജാതി-വർഗ ക്ഷേമം സംബന്ധിച്ച ചെയർമാൻ എന്ന നിലയിൽ നല്ല ഇടപെടലുകളാണ് കേളു നടത്തുന്നത്. വരുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കഗാന്ധി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാറുമ്പോൾ ഒ.ആർ. കേളുവിന്റെ മന്ത്രി പഥം വയനാട് മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ആശ്വാസമേകും.