hhh

ഹരിപ്പാട് : റോഡ് ചെളിക്കുണ്ടായിയിട്ട് മാസങ്ങളായിട്ടും പുനരുദ്ധാരണത്തിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കുമാരപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, കരുവാറ്റ പഞ്ചായത്ത് ഏഴാം വാർഡ് എന്നിവയ്ക്ക് ഇടയിലൂടെ കടന്നു പോകുന്ന റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്.

ദേശീയപാതയ്ക്ക് കിഴക്കു വശത്തുകൂടി കടന്നു പോകുന്ന സമുദായത്തിൽ (കൊച്ചലപ്പുഴ ) തോടിന്റെ വടക്കുവശമുള്ള ഈ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി തോടിനു സംരക്ഷണ ഭിത്തി കെട്ടുന്നതും തോട് ആഴം കൂട്ടുന്നതുമായ ജോലികൾ ആരംഭിച്ചതോടെയാണ് റോഡ് കൂടുതൽ മോശാവസ്ഥയിലായത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറ് കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രോഗികളെ ആശുപത്രിയിൽ

എത്തിക്കാനും ബുദ്ധിമുട്ടുന്നു

 മഴ കനത്തതോടെ സഞ്ചാരം കൂടുതൽ തടസ്സപ്പെടുത്തി റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു

 തോടിന്റെ നവീകരണത്തിന്റെ ഭാഗമായി മലിനജലവും ചെളിയും റോഡിലേക്ക് കോരി ഒഴിക്കുന്നു

 ദേശീയപാതയിൽ നിന്ന് കിഴക്കോട്ടു ഇറങ്ങുന്നിടത്ത് വലിയകുഴി രൂപപ്പെട്ടതിനാൽ വാഹനങ്ങൾക്ക് കടക്കാൻ പറ്റുന്നില്ല

തോടിന്റെ പിച്ചിംഗ് നിർമ്മാണവും ഫലപ്രദമായ രീതിയിൽ അല്ലെന്ന ആക്ഷേപവുമുണ്ട്

 രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഓട്ടോറിക്ഷക്കാർ വരാൻ മടിക്കുന്നു

40: ഓളം കുടുംബങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ റോഡ്

റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഇല്ല. രോഗികൾ ഉൾപ്പടെ ബുദ്ധിമുട്ടിലാണ്. ഓട്ടോറിക്ഷ പോലും ഓട്ടം വരാത്ത സ്ഥിതിയാണ്

-നാട്ടുകാർ