മാവേലിക്കര: കർഷക തൊഴിലാളികളോട് കാണിക്കുന്ന അവഗണന സർക്കാർ അവസാനിപ്പിക്കണമെന്നും മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ ഉടൻ വിതരണം ചെയ്യാൻ തയ്യാറാകണമെന്നും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മാവേലിക്കര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ക്ഷേമപെൻഷൻ വിതരണം നടത്താൻ സർക്കാർ തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി സംഘടന മുന്നോട്ടു പോകും. നിയോജക മൺലം കൺവെൻഷൻ കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു അദ്ധ്യക്ഷനായി. പുതിയ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസന്നാബാബുവിന് ചാർജ്ജ് കൈമാറി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമ്മാരായ വിശ്വനാഥൻ, എൻ.മോഹൻദാസ്, ബ്ലോക്ക് പ്രസിഡന്റുമ്മാരായ അനി വർഗീസ്, ഹരിപ്രകാശ്, ഡി.സി.സി സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, ഗീത രാജൻ, അജിത്ത് കണ്ടിയൂർ, ജസ്റ്റിൻസൻപാട്രിക്, മാത്യു കണ്ടത്തിൽ, വിജൻ പിള്ള, കെ.കെ.രാമകൃഷ്ണൻ, പി.രാമചന്ദ്രൻ, ഇന്ദിരാരാജു, ഹരീഷ് താമരക്കുളം, ആർ.വിശ്വംഭരൻ, ശാന്തി അജൻ,സജീവ് പ്രായിക്കര, മനസ് രാജൻ, ലൈല ഇബ്രഹാം, വത്സല പുളിന്തറ, അനിത ജോൺ, ശ്രീകുമാർ,ടി.ടി.രാജേന്ദ്രൻ, എ.രാമചന്ദ്രൻ, അലീമ, റെജി കുഴിപ്പറമ്പിൽ, പ്രസീത്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.