വള്ളികുന്നം: കടുവിനാൽ ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് ബഷീർ സ്മൃതിയും വനിതാവേദി രൂപീകരണ യോഗവും ഡോ. ലേഖ എസ്.ബാബു ഉദ്ഘാടനം ചെയ്തു. ജെ.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളികുന്നം രാജേന്ദ്രൻ, രാജൻ കൈലാസ്, ജി.രാജേഷ്, വള്ളികുന്നം വിജയകുമാർ, എം.രവീന്ദ്രൻ പിള്ള, എസ്.ചന്ദ്രബാബു, പത്മജാ ദേവി, എ.ജി.മഞ്ജുനാഥ്, അഞ്ജലി ദേവി, സി.രേണുക എന്നിവർ സംസാരിച്ചു.