മാന്നാർ: യു.ജി.സി നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) മാന്നാർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രഞ്ജുവർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റിയംഗം അരുൺ വി.മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോ.സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറിയും ചെന്നിത്തല ഗ്രാമ പഞ്ചായത്തംഗവുമായ ദീപു പടകത്തിൽ,യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയംഗം സൂനമ്മ ജോർജ്, സിബു എബ്രഹാം,റോണി കാട്ടിത്തറ,ലിജോരാജൻ,ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.