ആലപ്പുഴ: ഇത്തവണത്തെ നെഹ്റുട്രോഫി ജലോത്സവത്തിൽ കൂടുതൽ ഡിപ്പോകളിൽ നിന്ന് കാണികളെ എത്തിക്കാനും ടിക്കറ്റ് വിൽപ്പന വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമുള്ള തയാറെടുപ്പിലാണ് ജില്ലാഭരണകൂടവും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ബസ് ടിക്കറ്റ് ഉൾപ്പെടെ അഡ്വാൻസ് റിസർവ്വ് ചെയ്ത് ആനവണ്ടിയിൽ വളളംകളി പ്രേമികൾ എത്തിയിരുന്നു. പത്താം തീയതിയോടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കാനാണ് ആലോചന. വള്ളംകളിയുടെ പ്രചാരണത്തിനുള്ള ഡബിൾ ഡക്കർ ബസ്സടക്കം ജില്ലയിലെത്തിക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്.
കെ.എസ്.ആർ.ടി.സി
വഴി ടിക്കറ്റ് വിൽപ്പന
2022: ₹ 1,75,100
2023: ₹ 2,99,500
കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി വഴിയുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽ ബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കും
- ഷെഫീക്ക് ഇബ്രാഹിം, ജില്ലാ കോ - ഓർഡിനേറ്റർ, കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ