pnsi

ആലപ്പുഴ: ശമ്പള പെൻഷൻ പരിഷ്‌കരണത്തിനുള്ള യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേരള സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ ട്രഷറിയിലേക്ക് പ്രകടനവും വിശദീകരണ സമ്മേളനവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.സനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.സേതുരവി, പി.സോമരാജ്, പി.സി.തങ്കച്ചൻ,ഡബ്ല്യു.പി.തങ്കച്ചൻ, ജോസഫ് എബ്രഹാം,ഉത്തമകുമാർ, എ.പി.ഇഗ്നേഷ്യസ്, പി.വി.വിശ്വംഭരൻ,സി.ജയകുമാർ,പി.എസ്.ആന്റണി,സേതുകുമാർ പഴമ്പാശേരി, ടി.എസ്.ശിശുപാലൻ എന്നിവർ സംസാരിച്ചു.