പുന്നപ്ര: വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് പുന്നപ്ര മാർ ഗ്രിഗോരിയോസ് മാതൃപിതൃവേദി നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.എബ്രഹാം കരിപ്പിങ്ങാപ്പുറം ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ സിസ്റ്റർ തെരേസാ മുട്ടത്ത്പാറ എസ്.എ. ബി.എസ് മുഖ്യപ്രഭാഷണം നടത്തി. മാതൃവേദി യൂണിറ്റ് പ്രസിഡൻറ് അല്ലി ജോസഫ് പുത്തൻവീട്ടിൽ, പി.ടി.കുരുവിള പുത്തൻപുരക്കൽ,ജിജി തോമസ് പുത്തൻചിറ, മോൻസി വാഴക്കൂട്ടത്തിൽ, ജിജി മാത്യു പനച്ചിക്കൽ, ലോനപ്പൻ ഏഴരയിൽ, മേരിമ്മ ജയ്ഡയൽ, ജൈനമ്മ ഹാപ്പിവില്ല, ബീനാകുര്യൻ തോട്ടാമഠം എന്നിവർ സംസാരിച്ചു.