മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 307 -ാം നമ്പർ കല്ലുമല ശാഖ സംഘടിപ്പിച്ച ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കലും , വിശേഷാൽ പൊതുയോഗവും ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് സഞ്ജീവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്,അഡ് കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ,ശാഖ സെക്രടറി മുരളീധരൻ,രാജൻ തുടങ്ങിയവർ സംസാരിച്ചു.