taas

ആലപ്പുഴ: ടാക്‌സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജി.എസ്.ടി ഏഴാം വർഷത്തിലേക്ക് എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വേലായുധൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കാട്ടിൽ സത്താർ, വി.ശാന്തിലാൽ, സംസ്ഥാന അക്കാദമിക് കമ്മിറ്റിയംഗം എസ്.പത്മകുമാർ, ജില്ലാ ട്രഷറർ ഡി.സി.ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സി.എ.ബിജുമോൻ ആന്റണി പഠനക്ലാസ് നയിച്ചു.