എരമല്ലൂർ: ജനതാദൾ യുണൈറ്റഡ് എഴുപുന്ന പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ജെയ്സൺ പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആൽബി കല്ലുപീടികയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷർ അലക്സ് മുഖ്യ പ്രഭാഷണം നടത്തി.എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ആന്റോ ജോബ് കടവിൽ, ജനറൽസെക്രട്ടറിയായി ജോണി എന്നിവരെ തിരഞ്ഞെടുത്തു.