മുഹമ്മ: മുഹമ്മ പഞ്ചായത്ത് 1,15,16 വാർഡുകളിൽ ജലജന്യരോഗങ്ങൾ പടരുന്നു. തുടരെ തുടരെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടുന്നതും അതുവഴി മാലിന ജലം കലരുന്നതുമാണ് രോഗം പടരാൻ കാരണം. രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് കല്ലാപ്പുറം യുവദർശന സ്വാശ്രയ സംഘം 19-ാം വാർഷികം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.കെ. പ്രസന്നൻ അദ്ധ്യക്ഷനായി. സി.ബി.ഷാജികുമാർ, സി.പി.ഉല്ലാസ്,വി.എസ്.സുന്ദരൻ,വി.ആർ.ഷാജി,എൻ.ടി.സന്തോഷ്,കെ.ബി.ഉദയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ബി.ഷാജികുമാർ (പ്രസിഡന്റ്), എം.എസ്.ഉദയഭാനു (വൈസ് പ്രസിഡന്റ്),കെ.ബി.ഉദയകുമാർ (സെക്രട്ടറി),
എൻ.ടി.സന്തോഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.