കായംകുളം:എസ്.എൻ. ഇന്റർനാഷണൽ മോഡൽ സ്കൂളിൽ ബാഗ് രഹിത ദിനം സംഘടിപ്പിച്ചു. സ്കൂളിലെ പഠനം കൂടുതൽ ആകർഷകവും പ്രയോജനകരവുമാക്കുന്നതിന്റെ ഭാഗമായി 4-ാം ക്ലാസിലാണ് ബാഗ് രഹിത ദിനത്തിന് തുടക്കം കുറിച്ചത്. കുട്ടികളുടെ മാനസിക ഉല്ലാസവും കാര്യക്ഷമതയും ഇതുമൂലം വർദ്ധിക്കുകയും കുട്ടികൾ പഠനത്തിൽ മികവുകാട്ടുമെന്നും പ്രിൻസിപ്പൽ ഡോ.ടി.എസ് വിജയശ്രീ പറഞ്ഞു.വരും ദിനങ്ങളിൽ മറ്റ് ക്ലാസുകളിലും ഇത് നടപ്പിലാക്കും.