അമ്പലപ്പുഴ: ജീവിതം ആതുര സേവനത്തിനായി സമർപ്പിച്ച ഡോ. ഹരികുമാർ,ഡോ.സിനു ശങ്കർ,മെഡിക്കൽ വിദ്യാർത്ഥിയായ സൂര്യദേവ് ഹരി എന്നിവരെ ഡോക്ടേഴ്സ് ദിനത്തിൽ ആദരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സ തേടിയെത്തുന്ന ആരോരുമില്ലാത്ത നിർധനരായ രോഗികൾക്ക്,പ്രളയ കാലത്തും '' കോവിഡ് കാലത്തും സഹായി കൂടിയായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഹരികുമാറും , ചെമ്പും പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ മെഡിക്കൽ ഓഫീസറായ ഡോക്ടർസ് സിനു ശങ്കറും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം യു .എം.കബീർ ഉപഹാരം നൽകി.ഗ്രാമപഞ്ചായത്ത് അംഗം സീന ,നിസാർ വെള്ളാപ്പള്ളി,അനിൽ വെള്ളൂർ,ആർ.സജിമോൻ എന്നിവർ പങ്കെടുത്തു