കായംകുളം: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, തടഞ്ഞു വെച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, മെഡിസെപ്പ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ് അസോസിയേഷൻ കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറിയിലേക്ക് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രൊഫ.എ.മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എം.രവീന്ദ്രൻ താച്ചേത്തറ, ബിജു വർഗീസ്, മാമ്മൻ ശാമുവൽ, പ്രൊഫ.സുരേഷ് ആമ്പക്കാട്ട്,കെ.എസ് .ശ്രീകുമാർ,എ. അഹുമ്മദ് കുഞ്ഞ്, സി.രാമചന്രൻ, എം.സി.പി.തോമസ്, എം.എം. എബ്രഹാം, മഠത്തിൽ മുഹമ്മദ് കുഞ്ഞ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.