അമ്പലപ്പുഴ: എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡും എ.എം.അബ്ദുൾ റഷീദ് വക്കീൽ മെമ്മോറിയൽ എൻഡോവ്മെന്റ് സമർപ്പണവും സംഘടിപ്പിച്ചു. ആലപ്പുഴ ടൈം സ്ക്വയറിൽ ചടങ്ങ് റിട്ട.ഡി.ജി.പി ജോൺ വി.ജോർജ് ഉദ്ഘാടനം ചെയ്തു. എം. ഇ .എസ് താലൂക്ക് പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷനായി . ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാഖ്, ജില്ലാ സെക്രട്ടറി പ്രൊഫ.എ.ഷാജഹാൻ, താലൂക്ക് സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം, തൈക്കൽ സത്താർ, ഇ.അബ്ദുൽ അസീസ്, ആർ.എസ്.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.