photo

ആലപ്പുഴ: വിജ്ഞാനോത്സവം സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി , നാലുവർഷ ബിരുദ കോഴ്‌സുകളുടെ കോളേജ് തല പ്രവേശനോത്സവവും ലഹരി വിമുക്ത ബോധവത്കരണ ക്ലാസും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. യു.ഐ.ടി സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ടി.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനിത, കൗൺസിലർ, സിമിഷാഫിഖാൻ, പ്രഥമാദ്ധ്യാപിക ജാൻസി ബിയാട്രീസ്, പി.ടി.എ വൈസ് പ്രസിഡന്റ് നസീർ, സുനിൽകുമാർ, മുംതാസ് ബായി തുടങ്ങിയവർ സംസാരിച്ചു.