sdrw

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ എം.ഡി.യു.പി.സ്കൂളിനു നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇത് മൂന്നാം തവണയാണ് സ്കൂളിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ശനിയാഴ്ച രാത്രി സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകളും രേഖകളും നശിപ്പിച്ചു. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ചാർട്ടുകൾ കീറിക്കളഞ്ഞു. കമ്പ്യൂട്ടർമുറി കുത്തി ത്തുറക്കാൻ ശ്രമിച്ചതായും ലക്ഷണമുണ്ട്. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ മെമ്പർമാരും സംയുക്തമായി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓഫീസിേലേക്ക് പ്രകടനം നടത്തി. ഹെഡ്മിസ്ട്രസ് ചിത്രാവർമ്മ,പി.ടി.എ പ്രസിഡന്റ് രാജേഷ്,വെെസ് പ്രസിഡന്റ് സുബിൻ തൈക്കാട്ടുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.