പൂച്ചാക്കൽ: കാണാതായ വീട്ടമ്മയുടെ മൃതദേഹം കൈതപ്പുഴ കായലിൽ കണ്ടെത്തി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവയ്പ് പൊൻമനശ്ശേരി ചിറയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ശാന്തയുടെ (76) മൃതദേഹമാണ് കാക്കത്തുരുത്തിന് സമീപം വലിയകരിഭാഗത്ത് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കക്ക തൊഴിലാളിയായിരുന്നു ശാന്ത.
മക്കൾ: ബൈജു, ഷൈല, ഷീല. മരുമക്കൾ: കവിത,രാജു,മധു.