prathibha-smrithi

മാന്നാർ: വായനപക്ഷാചരണത്തിന്റെ ഭാഗമായി നാഷണൽ ഗ്രന്ഥശാലയിൽ പ്രതിഭാ സ്മൃതി സംഘടിപ്പിച്ചു. മാന്നാർ നാഷണൽ ഗ്രന്ഥശാലയും പുരോഗമന കലാസാഹിത്യ സംഘം മാന്നാർ ഏരിയ കമ്മിറ്റിയും സംയുക്തമായി നടത്തിയ പ്രതിഭ സ്മൃതിയിൽ പി.കേശവദേവ്, പൊൻകുന്നം വർക്കി, എൻ.പി മുഹമ്മദ് എന്നിവരെ അനുസ്മരിച്ചു. ഉദ്ഘാടനം പ്രൊഫ.പി.ഡി ശശിധരൻ നിർവ്വഹിച്ചു. പു.ക.സ മാന്നാർ ഏരിയ പ്രസിഡന്റ് മധു തൃപ്പെരുന്തുറ അദ്ധ്യക്ഷത വഹിച്ചു. എൻ.ശ്രീകുമാർ,​ ഡോ.ടി.എ സുധാകരക്കുറുപ്പ്, എൽ.പി സത്യപ്രകാശ്, രാജേഷ് ബുധനൂർ, ഗോപി ബുധനൂർ, പു.ക സ ഏരിയ സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ, പീതാംബരൻ പരുമല, റ്റി.എസ് ശ്രീകുമാർ, ഡോ.ഗംഗാദേവി എന്നിവർ സംസാരിച്ചു.