ആലപ്പുഴ: പുതിയ ബി.എൻ.എസ്.എസ് (ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) നിയമം പ്രകാരം ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ആദ്യ കേസ്. ആലപ്പുഴ ജില്ലയിൽ എണ്ണയ്ക്കാട് വില്ലേജിൽ പെരിങ്ങിലിപ്പുറം മുറിയിൽ തെക്കേ വലിയപറമ്പിൽ വീട്ടിൽ കെ.ബിജു (54) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 194 പ്രകാരം കേസെടുത്തത്.