ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമ കൃഷ്ണാശ്രമത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ ശിവഗിരി മഠത്തിന്റെ മുൻമഠാധി പതിയും, മാതാതീത ആത്മീയതയുടെ പ്രവാചകനും, ശ്രീനാരായണ ദർശനത്തിന്റെ ആഗോള പ്രചാരകനുമായിരുന്ന സ്വാമി ശ്വാശതികാനന്ദയുടെ 23-ാം മത് സമാധിദിനചാരണം നടന്നു. ചേപ്പാട് യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമഭരണസമതി പ്രസിഡന്റ് ബി. നടരാജൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി വി. നന്ദകുമാർ സ്വാഗതം പറഞ്ഞു. ആശ്രഭരണസമതി അംഗങ്ങളായ മുട്ടം സുരേഷ്. ആചാര്യ മഹിളാമണി, ബി.ദേവദാസൻ, ജി. ഗോപാലകൃഷ്ണൻ, ജിനചന്ദ്രൻ, കെ.പി അനിൽ കുമാർ, ആർ. രാജേഷ് എന്നിവർ സംസാരിച്ചു.