ചാരുംമൂട് : എസ്.എഫ്.ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനവും ജില്ലാ വൈസ് പ്രസിഡന്റ് എസ്.നിയാസ് നിർവഹിച്ചു. ഏരിയയിലെ വിവിധ സ്കൂളുകളിൽ വിവിവ മത്സരങ്ങളും വ്യത്യസ്തമായ ക്യാമ്പയിനുകളാണ് നടന്നു വരുന്നത്. പുതുതലമുറയിലെ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഏരിയ വൈസ് പ്രസിഡന്റ് അജിൻ അനിയൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ മഹേഷ്, അനന്തു, ധനുജ, എസ്.ജെ.ഫാത്തിമ, അർജുൻ, ശ്രീമോൾ, ആദിൽ ഷാനു, അസിൻ എന്നിവർ പങ്കെടുത്തു.8 ന് പടനിലം യൂണിറ്റ് കമ്മിറ്റിയിൽ വായനാ പക്ഷാചരണത്തിന്റെ സമാപനം നടക്കും.