yhh

ഹരിപ്പാട്: ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക പൈപ്പ് ലയിൻ വലിച്ച റോഡുകളിലെ കുണ്ടും കുഴിയും അടയ്ക്കുക മറ്റു ജനകീയ പ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസ്സ് മുതുകുളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി . ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു . ചിറ്റക്കാട്ട് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജഗോപാൽ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി.ഷുക്കൂർ,ഷംസുദീൻ കായിപ്പുറം, ഷീജ,അനസ്, സുനിത, വി.ബാബു എന്നിവർ സംസാരിച്ചു.