hsj

ഹരിപ്പാട്: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ആറു ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക നൽകുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷണേഴ്സ് അസോസിയേഷൻ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ട്രഷറി ഓഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ സംസ്ഥാന കമ്മിറ്റിയംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ബി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജി.പ്രകാശൻ, സംസ്ഥാന കൗൺസിലംഗം എ.സൈനുദീൻ കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ.ലതാകുമാരി, ഇല്ലത്തു ശ്രീകുമാർ, സി.രഘുവരൻ,കെ.എം.മോഹനൻ, കെ.ശ്രീധരൻ പിള്ള, പി.ശാർങധരൻ, എം.എ.കലാം എന്നിവർ സംസാരിച്ചു.