മുഹമ്മ : മുഹമ്മഗ്രാമപഞ്ചായത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ഫ്ലോറി വില്ലേജ് പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. ടി. റെജി അധ്യക്ഷനായി. ഞാറ്റുവേല ചന്ത യുടെ ഭാഗമായി വിവിധ ഇനം നടീൽ വസ്തുക്കൾ വിതരണം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ഡി. വിശ്വനാഥൻ വാർഡ് മെമ്പർമാരായ വിനോമ്മ രാജു ഷെജിമോൾ കാർഷിക വികസന സമിതി അംഗം സന്തോഷ് ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു കൃഷി ഓഫീസർ എം. കൃഷ്ണ സ്വാഗതവും സ്വപ്ന സാ ബു നന്ദിയും പറഞ്ഞു.