മുഹമ്മ: മുഹമ്മയിൽ ജൂലായ് 20, 21 തീയതികളിൽ നടക്കുന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി യോഗം ആർ. നാസർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജെബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായി. ജി.വേണുഗോപാൽ, കെ.ആർ.ഭഗീരഥൻ, കെ.ജി.രാജേശ്വരി, പി.രഘുനാഥ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു. പി. രഘുനാഥ് (ചെയർമാൻ ), ആർ. രഞ്ജിത്ത് (കൺവീനർ ) എന്നിവരാണ് ഭാരവാഹികൾ.