ഹരിപ്പാട്: എൻ. ജി. ഒ അസോസിയേഷൻ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക, ക്ഷാമബത്ത ഉടൻ നൽകുക, ലീവ് സറണ്ടർ, പുനസ്ഥാപിക്കുക,ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാർത്തികപ്പള്ളി താലൂക്ക് ആസ്ഥാനത്ത് നടന്ന ധർണ ജില്ലാ പ്രസിഡന്റ്‌ പി.വേണു ഉദ്ഘാടനം ചെയ്തു.ചേർത്തലയിൽ നടന്ന ധർണ ജില്ലാ ട്രഷറർ കെ. ഭരതൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നടന്ന ധർണ ജില്ലാ സെക്രട്ടറി ജിജിമോൻ പൂത്തറയും അമ്പലപ്പുഴയിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. സുനിലും, കുട്ടനാട് അഭയകുമാറും ഉദ്ഘാടനം ചെയ്തു . കെ. ടി സാരഥി, ജോസ് എബ്രഹാം, കെ. ജി. രാധാകൃഷ്ണൻ, അഞ്ചു ജഗദീഷ്, പി. സ്. അസൈർ, തോമസ് ചാക്കോ, എൻ. എസ്. സഞ്ചയൻ, ടെൻസിങ്, ശരത്കുമാർ, സുരേന്ദ്രസിങ്, കെ. ജി. കൃഷ്ണകുമാർ, ജോസ് കൈനകിരി, കെ. ജി. മധു തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.