മാന്നാർ : കേരള യൂണിവേഴ്സിറ്റിയുടെ പ്രാദേശികകേന്ദ്രമായ മാന്നാർ യു.ഐ.ടി.യിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമായി. കോളജ് തല ഉദ്ഘാടന ചടങ്ങ് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി നിർവഹിച്ചു. വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ (ഇൻചാർജ്) ശരത്ചന്ദ്രൻ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ രമ്യ, അശ്വതി, രമേഷ് എന്നിവർ സംസാരിച്ചു. ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ബി.എ (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെൻറ്) എന്നീ കോഴ്സുകളാണ് മാന്നാർ യു. ഐ. ടി യിലുള്ളത്. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ : 9746738864, 80892 91785.