ഹരിപ്പാട്: മുതുകുളം പഞ്ചായത്ത് തല ഞാറ്റുവേല ചന്തയും കർഷകസഭയും ഇന്ന് രാവിലെ 10.30 ന് കൃഷിഭവൻ അങ്കണത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ എന്നിവയുടെ വിതരണം, കാർഷിക നഴ്സറികളുടെ നേതൃത്വത്തിൽ അത്യുൽപ്പാദന ശേഷിയുള്ള ഫലവൃക്ഷ ഔഷധ സസ്യങ്ങളുടെ പ്രദർശനം, വിപണനം, കൃഷി കൂട്ടങ്ങൾ, ഇക്കോ ഷോപ്പ് തുടങ്ങിയ ഗ്രൂപ്പുകൾ തയ്യാറാക്കിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനം, വിപണനം തുടങ്ങിയവ ഉണ്ടാകും.