ഹരിപ്പാട്: ഡോക്ടേഴ്‌സ് ദിനം മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.തുടർന്ന് ചേപ്പാട് പഞ്ചായത്തിലെയും പള്ളിപ്പാട് പഞ്ചായത്തിലെയും കിടപ്പുരോഗികളെ വീടുകളിൽ പോയി പരിചരണം നടത്തി.സാന്ത്വനം പ്രസിഡന്റ് ജോൺതോമസ് അദ്ധ്യക്ഷനായി. ഡോ.അബ്ദുൽസലാം, പ്രൊഫ.ആർ.അജിത്, കെ.വിശ്വപ്രസാദ്, ജി.ഹരികുമാർ,എൻ.കരുണാകരൻ,മാത്യു ഡാനിയേൽ,വിശാൽ എന്നിവർ സംസാരിച്ചു.