photo

ചേർത്തല :12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ സർക്കാർ നിയമിക്കാത്തത്തിൽ പ്രതിഷേധിച്ചും ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല ട്രഷറിക്ക് മുമ്പിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭരതൻ ഉദ്ഘാടനം ചെയ്തു. ചേർത്തല ബ്രാഞ്ച് പ്രസിഡന്റ് ടി.എസ്.രജീഷ് അദ്ധ്യക്ഷനായി.പി.ആർ.ജോസ് എബ്രഹാം,അഞ്ജു ജഗദീഷ്,കെ.ജി രാധാകൃഷ്ണൻ,എം.കെ.രാജേഷ്‌കുമാർ,സുരേന്ദ്രസിംഗ്, ബി.സേതുറാം,സി. ആർ.രാജീവ്,പ്രേംജിത്ത് ലാൽ,സി.സജിമോൻ,കെ.ബി ബിജു,സിബി ജോൺ, സുനിൽദാസ്,സജീവ് എന്നിവർ സംസാരിച്ചു.