മാന്നാർ: പുതുതായി പ്രാബല്യത്തിൽ വന്ന ക്രിമിനൽ നിയമത്തിലെ ബി.എൻ.എസ്.എസ് (ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) പ്രകാരം ആലപ്പുഴ ജില്ലയിലെ ആദ്യ കേസ് മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്തു. മാന്നാർ സ്റ്റേഷൻ പരിധിയിലെ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം തെക്കേ വലിയപറമ്പിൽ വീട്ടിൽ ബിജു.കെ(54) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 194 പ്രകാരം കേസെടുക്കുകയായിരുന്നു. പെരിങ്ങിലിപ്പുറം ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിലെ വൃക്ഷത്തിൽ കഴിഞ്ഞ ദിവസമാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. നേരത്തെ ആന പാപ്പാനായിരുന്ന ബിജു ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ഭാര്യ: സുജാത. മക്കൾ: ബിജിൽ,ആദിത്യ