കുട്ടനാട് :ബി.ജെ.പി നെടുമുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരം എൻ.എസ്.എസ് എച്ച് എസ് എസ് സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനം തകഴി മണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് കെ.സതീശൻ അദ്ധ്യക്ഷനായി. എൻ.എസ്.എസ് സക്കൂളൾ മാനേജർ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. തകഴി മണ്ഡലം ജനറൽ സെക്രട്ടറിമാരായ നാരായണദാസ്, അനിൽകുമാർ വടക്കേകളം , നെടുമുടി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് പരിയാത്ത് എന്നിവർ സംസാരിച്ചു.