asdfe

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ - വയൽവാരം കുടുംബയൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. വനിതാ സംഘം ചേർത്തല യൂണിയൻ സെക്രട്ടറി ശോഭിനി ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.വി.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം അഖിൽ അപ്പുകുട്ടൻ മുഖ്യ പ്രഭാഷണം നടത്തി.പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സി.പി.അക്ഷരയ്ക്ക് മൊമെന്റോ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ, ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു. ഭാരവാഹികളായി എം.പി.നമ്പ്യാർ(പ്രസിഡന്റ്‌ ), എസ്.മോഹനൻ(വൈസ് പ്രസിഡന്റ്‌), ടി.എം.ഷിജിമോൻ(യൂണിയൻ കമ്മിറ്റി മെമ്പർ), പി.രമണൻ, അജിതകുമാരി, പ്രസന്ന (കമ്മിറ്റി അംഗങ്ങളായ),എൻ.വി രഘുവരൻ ( കൺവീനർ),ബിന്ദു ഗോകുൽദാസ് (ജോയിന്റ് കൺവീനർ ) എന്നിവർ സംസാരിച്ചു.