ആലപ്പുഴ : റോട്ടറി ക്ലബ്ബ് ഒഫ് ചേർത്തല ടൗണിന്റെ പ്രസിഡന്റ് കെ.ലാൽജി റോട്ടറി ഡിസ്ട്രിക്ട് 3211ൽ ഏറ്റവും കൂടുതൽ പ്രോജക്ടുകൾ ചെയ്തു എന്ന ഖ്യാതിയോടെ പടിയിറങ്ങി. കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ 556 പ്രോജക്ട് കളാണ് അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത്.
ഡിസ്ട്രിക്ട് ലെവലിലും റവന്യൂ ഡിസ്ട്രിക്ട് ലെവലിലും സോണൽ ലെവലിലും നിരവധി അവാർഡുകൾ വാരിക്കൂട്ടിയാണ് ലാൽജിയും ടീമംഗങ്ങളും പടിയിറങ്ങുന്നത്. 2023-24 വർഷം ചേർത്തല ടൗൺ റോട്ടറി ക്ലബ്ബിന്റെ ഒരു സുവർണ കാലഘട്ടമായിരുന്നു. സ്കളുകൾ, കോളേജുകൾ , ഹോസ്പിറ്റലുകൾ, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ഓഫിസ് തുടങ്ങി നിരവധി സ്ഥലങ്ങളിലായാണ് 556 പ്രോജക്റ്റ് കൾ പൂർത്തികരിച്ചത്. " കൊട്ടിക്കലാശം" എന്ന വിടവാങ്ങൽ സമ്മേളനത്തിൽ പുന്നപ്ര ജ്യോതികുമാർ മുഖ്യാതിഥിയായി. ആറിന് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയുക്ത പ്രസിഡന്റ് എൻ.ജി.നായർ സ്ഥാനമേൽക്കും.