fddf

മുഹമ്മ : ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ 7പവൻ തൂക്കംവരുന്ന സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നു കളഞ്ഞ യുവാക്കളെ പിടികൂടാനായില്ല. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് ആറോടെയാണ് സംഭവം.മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാർഡ് തൈയ്ക്കാപറമ്പിൽ വെൽഡിംഗ് തൊഴിലാളിയായ ഗിരീഷിന്റെ ഭാര്യ പ്രസീത (38) യുടെ മാലയാണ് കവർന്നത്.

പ്രസീത അനുജത്തിയുടെ വീട്ടിൽ പോയി തിരിച്ചു വരും വഴി ബർണാഡ് ജംഗ്ഷന് കിഴക്കുള്ള ആനകുത്തി പാലത്തിനു സമീപമുള്ള റോഡിൽ വെച്ചായിരുന്നു മാല മോഷ്ടിക്കപ്പെട്ടത്.പ്രസീതയുടെ പിന്നാലെ ബൈക്കിൽ എത്തിയ യുവാക്കളിലൊരാൾ മാല പിടിച്ചു പറിച്ചു.ഇതോടെ ഭയന്ന് നിലവിളിച്ച പ്രസിതയുടെ വാഹനം റോഡിൽ വീണെങ്കിലും വലിച്ചിഴച്ച് ഏറെ ദൂരം പോയി.

വാരിയെല്ലുകൾക്കും വലതു കൈയ്ക്കും പൊട്ടൽ ഉണ്ടായി.പല്ലും ഒടിഞ്ഞു.ശരീരത്തിന് ചതവും ഉണ്ടായി.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കവർച്ചക്കാർ കടന്നിരുന്നു.

മോഷ്ടാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.