അമ്പലപ്പുഴ: പി.കെ. ചന്ദ്രാനന്ദൻ അനുസ്മരണവും പി.കെ.സി പാലിയേറ്റീവ് കെയർ സെന്റർ വാർഷികവും എച്ച്. സലാം എം എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ പി.എസ്.സി മെമ്പർ ആർ. പാർവ്വതിദേവി മുഖ്യപ്രഭാഷണം നടത്തി. സി.പി.എം പി.കെ.സി ബ്രാഞ്ച് അമ്പലപ്പുഴയും ഡി.വൈ.എഫ്.ഐയും ചേർന്നാണ് പി.കെ.സി അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചത്. പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ കെ.രഘുനാഥൻ നെടിയകള്ളി അദ്ധ്യക്ഷനായി. കൺവീനർ വേണു രാജ് അട്ടിയിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ,വൈസ് പ്രസിഡന്റ് പി. രമേശൻ, ജനപ്രതിനിധികളായ ശ്രീജ രതീഷ്, ആർ. ജയരാജ്, വേണുലാൽ, അനിത , അപർണ സുരേഷ് , പി.കെ.സി ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ ഉഷവിനോദ്, സെക്രട്ടറി സി.ബിന്ദു,എ.ഓമനക്കുട്ടൻ, ഷിബു, എ.രമണൻ, സാംസൺ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.