കായംകുളം: സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.കെചന്ദ്രാനന്ദൻ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗാനകുമാർ, ഷെയ്ക് പി ഹാരിസ് ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.നസിം ,ബി.അബിൻഷാ തുടങ്ങിയവർ സംസാരിച്ചു.