ചേർത്തല: കെ.വി.എം ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു.ആശുപത്രി ഓഡിറ്റോറിയത്തിൽചേർന്ന യോഗം ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.അവിനാശ് ഹരിദാസും പതോളജി വിഭാഗം മേധാവി ഡോ.കെ.പ്രസന്നകുമാരിയും ചേർന്ന് കേക്കു മുറിച്ച് തുടക്കമിട്ടു. ഡോ.അവിനാശ് ഹരിദാസ് ഡോക്‌ടേഴ്സ് ദിന സന്ദേശം നൽകി.ഡോക്ടർമാരെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി ആദരിച്ചു.