കായംകുളം: കായംകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ ഭിന്നശേഷി കുട്ടികൾക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ് നടത്തി. കായംകുളം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥ് ഉദ്ഘാടനം ചെയ്തു. കായംകുളം എ.ഇ.ഒ സിന്ധു.എ അദ്ധ്യക്ഷത വഹിച്ചു. ഷംന ടി.ആർ, രാജി.എം, ദ്വതീയക് നാരായണൻ എന്നിവർ സംസാരിച്ചു. ഡോ.എ.ആനന്ദ് കേൾവി സംസാര പരിശോധന ക്യാമ്പിന് നേതൃത്വം നൽകി. കായംകുളം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 32 കുട്ടികളും രക്ഷകർത്താക്കളും ക്യാമ്പിൽ പങ്കെടുത്തു. ബുദ്ധി പരിശോധന അസ്ഥി വൈകല്യ നിർണയ ക്യാമ്പ് 5 ന് നടക്കും.